• കൊയിലാണ്ടി
  • September 8, 2024

കൊയിലാണ്ടി നഗരസഭയും താലൂക്കാശുപത്രിയും സംയുക്തമായി നടത്തുന്ന സ്വാന്തനം പാലിയേറ്റീവ്‌ കെയര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപടിക്ക് തുടക്കമായി.  ആശുപത്രി ഓഡിറ്റേറിയത്തില്‍ നടന്ന പരിപടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി പ്രജില അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ എ അസീസ് മാസ്റ്റര്‍, ആശുപത്രി സുപ്രണ്ട് ഡോ. പ്രതിഭ എന്നിവർ സംസാരിച്ചു. ക്ലാസുകള്‍ക്ക് പാലിയേറ്റീവ് ഇന്‍ചാര്‍ജ് ഡോ.സന്ധ്യാകുറുപ്പ്, എന്‍ എച്ച് എം സ്റ്റാഫ് നഴ്‌സ് സമീറ, പാര്‍വതി എന്നിവര്‍ നേതൃത്വം നല്‍കി. നേഴ്സിംഗ് സൂപ്രണ്ട് ശ്രീദേവി, എച്ച്.ഐ. സുരേഷ് ബാബു, പാലിയേറ്റീവ് വാളണ്ടിയര്‍ അമീര്‍അലി എന്നിവര്‍ ആശംസയർപ്പിച്ചു.