കൊയിലാണ്ടി: : സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് വിധേ യ മാക്കിയ പ്രതിയെ പോക്സോ നിയമപ്രകാരം കൊയിലാണ്ടിപോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കൊയിലാണ്ടി കോടതി 14 ദിവസേത്തേക്ക് റിമാന്റ് ചെയ്തു. നന്തിസ്വദേശി കാഞ്ഞിരകുറ്റിമുസ്തഫയാണ് റിമാന്റിലായത്, കല്ല്യാണ വീടുകളില്‍ വെപ്പുകാരനായ പ്രതി പലതവണയായി ഇത്തരം പ്രര്ത്തനംനടത്തിയ തായി പരാതിയുണ്ടായിരുന്നു. കേസില്പ്രതിയാവുന്നത്ആദ്യമായിട്ടാണെന്ന് നാട്ടുകാർ പറഞ്ഞു. പൊരിച്ച കോഴിയും,ഷവര്‍മ്മയും,കാശും ഒക്കെ കൊടുത്താണ് ഇയാൾകുട്ടികളെപ്രലോഭിപ്പിയ്ക്കുന്നത്. മുസ്തഫക്ക് രണ്ട് ഭാര്യമാരുണ്ട്.കൊയിലാണ്ടി പോലീസ് സബ്ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.